ആലപ്പുഴ: അമ്പലപ്പുഴ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരനെതിരെ പരാതി. ജി സുധാകരൻ ആസ്തി വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്നാണ് പരാതി.
ജി സുധാകരൻ തന്റെ കൈവശം 5000 രൂപ മാത്രമാണുള്ളതെന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത്.
എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധാകരന്റെയും ഭാര്യയുടെയും അക്കൗണ്ടിലുള്ള പണം മകന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
തന്റെ കൈവശം 5000 രൂപയും ഭാര്യയുടെ കൈവശം 10,000 രൂപയുമാണ് ഉള്ളതെന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ ജംഗമ ആസ്തി 11,57,152 രൂപയും ഭാര്യയുടെ ജംഗമ ആസ്തി 24,68,214 രൂപയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ആകെ സ്ഥാവര ആസ്തികളുടെ വിപണി വില ഏകദേശം 56,00,000 രൂപയാണെന്നും, ഭാര്യയുടെ സ്ഥാവര ആസ്തികളുടെ ആകെ വിപണി വില 13,00,000 രൂപയുമാണ്. ഭാര്യയ്ക്ക് 21 പവൻ സ്വർണവും 100 ഗ്രാം വെള്ളിയുമുണ്ട്. മാസം 38000 രൂപയും ഭാര്യയ്ക്ക് 1,12,430 രൂപ പെൻഷനായി ലഭിക്കുന്നുണ്ട്. എന്നീ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ നൽകിയിരിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന