കളമശ്ശേരി: അഗ്രി ടൂറിസം മേഖലയിലെ പദ്ധതികളിൽ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നൽകി നൂറുകണക്കിന് ആളുകളിൽ നിന്ന് 100 കോടിയിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് കബളിപ്പിച്ച കേസിൽ അച്ഛനും രണ്ട് മക്കളും പൊലീസിന്റെ പിടിയിലായി.
അഗ്രി ടൂറിസം മേഖലയിലെ പദ്ധതികളിൽ നിക്ഷേപം നടത്തിയാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പലരിൽ നിന്നായി പണം സമാഹരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിലൂടെയായിരുന്നു പ്രവർത്തനം.
വിവിധ ജില്ലകളിലായി 13 ശാഖകൾ പ്രവർത്തിച്ചിരുന്നുവെന്നും കോയമ്പത്തൂരിലും ശാഖ ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. തൃശ്ശൂർ അമലനഗറിലെ ഒരു അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
കളമശ്ശേരി പത്തടിപ്പാലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അഗ്രി ടൂറിസം കോ–ഓപ്പറേറ്റീവ് സൊസൈറ്റിയായ ‘അറ്റ്കോസ്’ സ്ഥാപനത്തിന്റെ ഡയറക്ടർമാരായ തൃശ്ശൂർ ഏൽത്തുരുത്ത് ലാലൂർ റോഡിലെ പാറത്തല വീട്ടിൽ മുരളീധരൻ (62), മക്കളായ ആഷിക് മുരളി, അഖിൽ മുരളി എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
നിക്ഷേപിച്ചവർക്ക് പിന്നീട് പണമോ ലാഭവിഹിതമോ നൽകാതിരുന്നതോടെ പരാതികൾ ഉയരുകയായിരുന്നു. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 54 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും സ്വത്തുകൾ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കൊല്ലപ്പെട്ട ആക്ടിവിസ്റ്റ് ചാർലി കിർക്കിന്റെ വിധവ എറിക്ക കിർക്കിന് വധഭീഷണി; ജെഡി വാൻസിനൊപ്പമുള്ള
'ഡി മലയാളി' വിജയകരമായ ഒരു വർഷം; പ്രവാസി മാധ്യമരംഗത്തെ നവയുഗപ്പിറവി
കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്: തോമസ് ചെള്ളേത്ത് ജനവിധി തേടുന്നു
വധശിക്ഷയ്ക്ക് രണ്ടാഴ്ച മുൻപ് കൊലക്കേസ് പ്രതിയെ വിവാഹം കഴിച്ച് യുവതി