കാസർകോട്: കാസർകോട് ദേശീയ പാതയിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കല്ലങ്കൈയിൽ ഒരേ സമയം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 2:30ഓടെയാണ് തുടർച്ചയായി അപകടങ്ങൾ ഉണ്ടായത്.
ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ റോഡരികിൽ ഇടിക്കുകയായിരുന്നു. ഇതിനുപിന്നാലെ വന്ന ലോറി കാറിലും, തുടർന്ന് മൂകാംബികയിലേക്ക് പോകുകയായിരുന്ന ബസ് ലോറിയിലും ഇടിച്ചു. ഈ സമയം അതുവഴി വന്ന ഇരുചക്ര വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ കിടന്ന ചില്ലുകളിലേക്ക് മറിയുകയും യാത്രികന് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു.
ഇടിച്ച ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് ബസ്സിന്‍റെ മുൻവശ വാതിലിലൂടെ പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ അഗ്നിരക്ഷാ സേനയുടെ ഏണി വെച്ചു എമർജൻസി ഡോറിലൂടെ സുരക്ഷിതമായി താഴേക്കിറക്കുകയായിരുന്നു.അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
