പത്തനംതിട്ട: ബിജെപി വിട്ടെത്തിയ ആളെ സിപിഎം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിൽ പരസ്യ പ്രതിഷേധം ശക്തം.
പ്രതിഷേധത്തെ തുടർന്ന് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി.
പന്തളത്തെ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തി. ജനീഷ് കുമാർ എംഎൽഎയെ വെട്ടി നിരത്തിയതിലെ അതൃപ്തിയും ശക്തമാകുകയാണ്.
അതേസമയം, സിപിഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് മുതൽ നടക്കും. കേരളത്തിലെ വിപുലീകൃത സംസ്ഥാന കമ്മറ്റി കൈക്കൊണ്ട തീരുമാനങ്ങൾ കേന്ദ്ര കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ അച്ചടക്ക നടപടിയെടുത്തതും കേന്ദ്രകമ്മറ്റിയെ അറിയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
