പനാജി: മുതിർന്ന നടൻ നാനാ പടേക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് ഗോവ പൊലീസ് കേസെടുത്തു. സംഭവത്തിൽ കുടുംബാംഗങ്ങളുടെയടക്കം മൊഴി വിശദമായി എടുക്കും.നിലവിൽ പിഎസ്ഐ നിതിൻ നായിക്കിന്റെ നേതൃത്വത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
മരിച്ച നിലയിലാണ് നാന പടേക്കറെ ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.75കാരനായ പടേക്കര്‍ ഇന്നലെ പുലര്‍ച്ചെ 5.20ഓടെയാണ് ഗോവയിൽ വസതിയിൽ ബോധരഹിതനായി വീഴുന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
45 മിനിറ്റോളം തുടർച്ചയായി സിപിആർ നൽകി ജീവൻ തിരിച്ചെടുക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് മണിപ്പാൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സൽക്കർ അറിയിച്ചു.പൊലീസ് റെക്കോർഡ് പ്രകാരം നടനെ ദോന പൗളയിലെ ഓഷ്യൻ പാർക്കിലുള്ള വസതിയിൽ നിന്ന് ബംബോളിമിലെ മണിപ്പാൽ ആശുപത്രിയിലെ അത്യാഹിത വാർഡിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി വൈകിയാണ് നടന്റെ അന്ത്യകർമങ്ങൾ നടന്നത്. പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തുടങ്ങി നിരവധി നേതാക്കൾ പൂനെയിലെ നടന്റെ ഫാം ഹൗസിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
