തിരുവനന്തപുരം: പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ചിറയൻകീഴിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. ബുധനാഴ്ച രാത്രി വീട്ടിൽ വച്ചാണ് പാമ്പുകടിയേറ്റത്.
ഈഞ്ചക്കൽ വലിയ ഏലായിൽ താമസിക്കുന്ന സന്ദീപ് (കണ്ണൻ- 33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പിടികൂടിയ മൂർഖൻ പാമ്പിനെ സന്ദീപ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.
പാത്രത്തിൽ നിന്നും പുറത്തെടുക്കുന്നതിനിടെ ഈ പാമ്പാണ് സന്ദീപിനെ കടിച്ചതെന്നാണ് വിവരം. പാമ്പു കടിയേറ്റതിനു പിന്നാലെ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ മരിച്ചു. രജനിയാണ് ഭാര്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
