പത്തനംതിട്ട: പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ രക്ഷാപ്രവർത്തനത്തെ അനുകൂലിച്ച് അബിൻ വർക്കി എംഎൽഎയുടെ എഫ്ബി പോസ്റ്റ്.
ആറന്മുള ക്ഷേത്രത്തിനു സമീപം വെള്ളം ഉയർന്നപ്പോൾ രക്ഷാപ്രവർത്തനം നടത്തിയത് ഓഫ് റോഡ് വാഹനമാണെന്നും അതുപയോഗിച്ചാണ് ദമ്പതികൾ രക്ഷാപ്രവർത്തനം നടത്തിയതെന്നും അദ്ദേഹം പങ്കുവെച്ച എഫ്ബി പോസ്റ്റിൽ പറയുന്നു.
ആറന്മുളയിൽ രക്ഷാപ്രവർത്തനം നടത്തിയവരെ സംരക്ഷിക്കാൻ ആറന്മുളയുടെ ജനപ്രതിനിധിയായ താൻ ഉണ്ടാകുമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ആര് വിമർശിച്ചാലും രക്ഷാപ്രവർത്തനം നടത്തിയ ദമ്പതികളായ അമലിനും ആർദ്രയ്ക്കും ഒപ്പമാണ് താനെന്നും അബിൻ വർക്കി പോസ്റ്റിൽ പറയുന്നു.
നാലുദിവസത്തോളം ഓഫ് റോഡ് വാഹനത്തിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. സാധനങ്ങൾ വാങ്ങാൻ അടൂരിൽ ചെന്നപ്പോൾ ഓഫ് റോഡ് വാഹനം എംവിഡി പരിശോധിച്ച് പിഴ നൽകുകയായിരുന്നു. എല്ലായിടത്തും വെള്ളം കയറിയപ്പോൾ വെള്ളം കയറാത്ത അടൂർ ടൗണിൽ വാഹന പരിശോധന നടത്തിയത് അനൗജിത്യമാണെന്ന് അബിൻ വർക്കി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയാണ് പിഴത്തുകയായ 5250 രൂപ അടച്ചത്.
വാഹനത്തിലെ എക്‌സ്ട്രാ ലൈറ്റുകൾ നീക്കം ചെയ്തശേഷം ദൃശ്യങ്ങൾ എംവിഡിക്ക് അയച്ചുകൊടുക്കുകയും വിഷയം ഗതാഗത വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ പിഴ നൽകി കേസ് അവസാനിപ്പിച്ച ഓഫ് റോഡ് വാഹനത്തിന് കൂടുതൽ തുക അടക്കണമെന്ന് വിധിയുണ്ടായിരിക്കുന്നത്. ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
