പഴനിയിലെ പ്രശസ്തമായ ദണ്ഡായുധപാണി ക്ഷേത്രത്തിലെ പൊതു അറിയിപ്പ് കേന്ദ്രത്തിൽ അതിക്രമിച്ചുകയറുകയും സ്പീക്കറിലൂടെ നടൻ വിജയ്‌യുടെ ഗാനം ഉച്ചത്തിൽ കേൾപ്പിക്കുകയും ചെയ്ത് യുവാവ്.
പഴനി ക്ഷേത്രത്തിലെ യാനൈ പാതൈ എന്നറിയപ്പെടുന്ന ഭാഗത്താണ് സംഭവം നടന്നത്.സുരക്ഷാ അറിയിപ്പുകൾക്കും ഭക്തിഗാനങ്ങൾക്കുമായി ഉപയോഗിക്കുന്ന മൈക്രോഫോൺ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ഇല്ലാത്ത സമയം നോക്കിയാണ് അജ്ഞാതനായ യുവാവ് അകത്തുകടന്നത്. തുടർന്ന് ഇയാൾ തന്റെ മൊബൈൽ ഫോൺ ഓഡിയോ കൺസോളുമായി ബന്ധിപ്പിക്കുകയും വിജയ്‌യുടെ പാട്ട് ഉച്ചത്തിൽ പ്ലേ ചെയ്യുകയുമായിരുന്നു.വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (TVK) എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഗാനമാണ് ക്ഷേത്രത്തിൽ മുഴങ്ങിയത്.
ഗാനം പ്ലേ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ക്ഷേത്രം അധികൃതർ നൽകിയ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തു. ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
