ഫ്രിഡ്ജിൽ ശിശുവിൻ്റെ ഭ്രൂണം; ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു

MARCH 23, 2026, 8:22 PM

തൃശൂർ: കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിൻ്റെ ഭ്രൂണം കണ്ടെത്തി. ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജിൽ ബോക്സിലാക്കി സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. 

ഇവർ ഒരു വർഷം മുമ്പാണ് വിവാഹിതരായത്. മൂന്ന് മാസം മുമ്പ് ഫ്ലാറ്റിൽ താമസമാക്കിയതെന്നും മൂന്ന് മാസമായി ​ഗർഭിണിയായിരുന്നുവെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം വയറുവേദന അനുഭപ്പെടുകയും ശുചിമുറിയിൽ വെച്ച് ഭ്രൂണം പുറത്ത് വരികയായിരുന്നുവെന്നു യുവതി പറഞ്ഞു.

നശിപ്പിച്ച് കളയാൻ മാനസികമായി ബുദ്ധിമുട്ട് നേരിട്ടതുകൊണ്ടാണ് എന്തു ചെയ്യണമെന്നറിയാതെ ബോക്സിലാക്കി സൂക്ഷിച്ചതെന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam