മലപ്പുറം : തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. എടവണ്ണ പാലപ്പെറ്റ വലിയപറമ്പൻ കൃഷ്ണനാണ് (സുകു-64) മരിച്ചത്.
അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. യാത്രക്കാരൻ വണ്ടൂർ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ പാലപ്പെറ്റ മാഞ്ചേരിക്കുത്ത് രാജന് (53) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെ എടവണ്ണ-അരീക്കോട് പാതയിലെ കല്ലിടുമ്പിലാണ് സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ കൃഷ്ണനെ ഉടനെ മഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുടുംബശ്മാശനത്തിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
