തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് മേധാവിക്ക് കോടതിയുടെ നിർദേശം.
ഹർജി തള്ളണമെന്ന വിജിലൻസ് മേധാവിയുടെ ആവശ്യം കോടതി നിരാകരിച്ചു. അജിത് കുമാറിനും പി. ശശിക്കുമെതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന ഹർജിയിലാണ് നടപടി.
ഡിസംബർ 10ന് റിപ്പോർട്ട് ഹാജരാക്കണമെന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിർദേശം. രണ്ടുമാസം സമയം വേണമെന്ന വിജിലൻസിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതായി വിജിലൻസ് കോടതിയെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്