കോഴിക്കോട്: എലത്തൂരിലെ തോല്‍വിയില്‍ വീഴ്ച സമ്മതിച്ച് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്.
ഇന്ന് ചേര്‍ന്ന എന്‍സിപി കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് എ കെ ശശീന്ദ്രനെതിരെ ഉയര്‍ന്നത്.
എലത്തൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി എ കെ ശശീന്ദ്രന് വാശിപിടിച്ചു എന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.
യോഗത്തിനു ശേഷം പുറത്തിറങ്ങിയ എ കെ ശശീന്ദ്രന് സ്ഥാനാര്‍ത്ഥിനിര്‍ണയം പാളി എന്ന് സമ്മതിക്കുകയായിരുന്നു. തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്നും ജനവിധി മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
