ഹൈദരാബാദ്: ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് കൂറ്റന്‍ ട്രക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകന് ബി ശ്രീനിവാസ് റാവുവായിരുന്നു കാറിനകത്തുണ്ടായിരുന്നത്.
ഹൈദരാബാദ്-വിജയവാഡ ഹൈവേയിലെ കാഞ്ചികചര്ള മണ്ഡലിലെ കീസാര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് ദാരുണ സംഭവം നടന്നത്.ഹൈദരാബാദിലേക്ക് വരികയായിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലാണ് 4.20 ഓടെ നിയന്ത്രണം വിട്ട കോണ്‍ക്രീറ്റ് കുഴയ്ക്കുന്ന ടാങ്കര്‍ മറിഞ്ഞത്.
അമരാവതിയില്‍ വച്ച് നടന്ന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.ജെസിബിയുടെ സഹായത്തോടെയാണ് ശ്രീനിവാസിനെ പുറത്തെടുത്ത്. എന്നാല്‍ ഇദ്ദേഹം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം പുറത്തെടുത്തത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ പൊലീസ് സിസിടിവി പരിശോധിച്ച് വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്ക; നാവിക ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്
നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടി; ഇസ്ലാമാബാദിലെ നിർണ്ണായക കൂടിക്കാഴ്ച ഫലം കാണാതെ പിരിഞ്ഞു