ലഹരിക്കേസിൽ ഒറ്റി ; യുവാവിനെ സുഹൃത്തുക്കൾ മർദിച്ചു

MARCH 16, 2025, 8:30 PM

കണ്ണൂർ: ലഹരിക്കേസിൽ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് കണ്ണൂരിൽ യുവാവിനെ സുഹൃത്തുക്കൾ മർദിച്ചു. എടക്കാട് സ്വദേശി റിസലിനെയാണ് ഏഴംഗ സംഘം മർദിച്ചത്.

ഇന്നലെ ഉച്ചയോടെ റിസലിനെ വീടിനടുത്ത് തടഞ്ഞു നിർത്തിയാണ് ഏഴംഗ സംഘം മർദിച്ചത്. സിമൻറ് കട്ട  കൊണ്ടും വടികൊണ്ടും അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു.

പുറത്തും മുഖത്തും പരിക്കേറ്റ റിസൽ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി സംഘത്തിലെ നാല് പേരെ എടക്കാട് പൊലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്.

vachakam
vachakam
vachakam

 ഇയാളുടെ സുഹൃത്ത് ഫഹദിനെ കഞ്ചാവുമായി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കുറ്റിക്കകം കടപ്പുറത്ത് നിന്ന് 100 ഗ്രാം കഞ്ചാവുമായാണ് ഫഹദിനെ പൊലീസ് പിടികൂടിയത്. ഫഹദിൻറെ കയ്യിൽ ലഹരി ഉണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത് റിസൽ ആണെന്ന് സംശയിച്ചായിരുന്നു അതിക്രമം. 

ഫഹദ്, അഫ്രീദ്, നിഹാദ്, ജെറി, ഷബീബ്, ഇസഹാക്ക്, റിയാൻ എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam