മിനസോട്ടയിൽ ഈദ് പ്രാർത്ഥനയ്ക്കിടെ 26കാരൻ വെടിയേറ്റു മരിച്ചു; പ്രതി കസ്റ്റഡിയിൽ

MAY 28, 2026, 2:25 PM

മിനസോട്ട: മിനസോട്ടയിലെ ഷാക്കോപ്പിയിലുള്ള കാന്റർബറി പാർക്ക് എക്‌സ്‌പോ സെന്ററിൽ ഈദ് പ്രാർത്ഥനയിൽ പങ്കെടുക്കുകയായിരുന്ന 26 കാരൻ വെടിയേറ്റു മരിച്ചു.

ഖാലിദ് ഇബ്രാഹിം അബ്ദി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ പ്രതിയെ പോലീസ്  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

പ്രശസ്ത തൊഴിലാളി യൂണിയനായ കൗൺസിൽ 5'ലെ സജീവ പ്രവർത്തകനും ഫീൽഡ് പ്രതിനിധിയുമായിരുന്നു ഖാലിദ്.

പ്രതിയുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam