പിതാവുമായുള്ള വാക്കുതര്‍ക്കം; അബദ്ധത്തില്‍ വെടിയുതിര്‍ത്ത 21 കാരന് ദാരുണാന്ത്യം

MARCH 16, 2025, 1:02 PM

ന്യൂഡല്‍ഹി: പിതാവുമായുള്ള വാക്കുതര്‍ക്കത്തിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്ത യുവാവിന് ദാരുണാന്ത്യം. ഡല്‍ഹി ഭജന്‍പുരയിലെ സച്ചിന്‍ കുമാര്‍ എന്ന 21 കാരനാണ് നെഞ്ചില്‍ വെടിയേറ്റ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ പിതാവിന്റെ ലൈസന്‍സുള്ള ഡബിള്‍ ബാരല്‍ ഗണ്ണില്‍ നിന്നാണ് സച്ചിന് വെടിയേറ്റത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി വൈകി വീട്ടിലെത്തിയ സച്ചിന്‍ കുമാര്‍ വീട്ടുകാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സച്ചിന്‍ കുമാര്‍ പിതാവിന്റെ ഡബിള്‍ ബാരല്‍ ഗണ്‍ എടുക്കുകയും ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പിതാവ് തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. ഉടന്‍ തന്നെ സച്ചിന്‍ കുമാറിനെ ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam