നെന്മാറ ഇരട്ടക്കൊലപാതകം; പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ച 14 പേർക്കെതിരെ കേസെടുത്തു

JANUARY 29, 2025, 10:55 PM

പാലക്കാട്: നെന്മാറ ഇരട്ടകൊലപാതകക്കേസിൽ നെന്മാറ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു.

സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 14 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്.

ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ പ്രകോപിതരായി പ്രതിഷേധിച്ചവർക്കെതിരെയാണ് കേസെടുത്തത്. 

vachakam
vachakam
vachakam

ചെന്താമരയെ പിടികൂടി നെന്മാറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായത്.

കേസിലെ പൊലീസിൻറെ വീഴ്ച ആരോപിച്ചും ചെന്താമരയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam