കോഴിക്കോട്: കൊയിലാണ്ടിയിൽ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചവർക്കെതിരെ കേസെടുത്തു. കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പൊലീസിനെ ആക്രമിച്ചത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കൊയിലാണ്ടി പൊലീസ് കേസെടുത്ത്.
സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.
കൊയിലാണ്ടിയിലെ ഒരു ബാറിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിന്റെ വിവരമറിഞ്ഞ് പൊലീസ് എത്തുകയായിരുന്നു.
വിവരങ്ങൾ തിരക്കുന്നതിനിടെയാണ് അടികൂടിയവർ, പൊലീസിന് നേരെ തിരിഞ്ഞത്. പൊലീസുമായി കലഹിച്ച മദ്യപസംഘം ആക്രിക്കാനും തുടങ്ങി. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്