കൊച്ചി മെട്രോ എംഡി സ്ഥാനത്തേക്ക് രണ്ട് പേർ പരി​ണനയിൽ

SEPTEMBER 17, 2026, 11:53 PM

തിരുവനന്തപുരം:  നിലവിലെ കൊച്ചി മെട്രോ എംഡി സ്ഥാനമൊഴിഞ്ഞ ലോക്നാഥ് ബെഹ്റക്ക് പകരം മുൻ ഡിജിപി കെ പദ്മകുമാറിന് സാധ്യത. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എം ബീനയുടെ പേരും പരിഗണനയിലുണ്ട്.

അതേസമയം തിരുവനന്തപുരം മെട്രോ സിഎംപിയിൽ (കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ) സംസ്ഥാന സർക്കാർ കെഎംആർഎല്ലിനോട് വിശദീകരണം തേടി 

 ഓദ്യോഗിക ആശയവിനിമയത്തിന് വിരുദ്ധമായി മാധ്യമവാർത്തകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് വിശദീകരണം തേടിയത്. തിരുവനന്തപുരം മെട്രോ പ​ദ്ധതിക്കായി സിഎംപി നൽകിയെന്നായിരുന്നു കെഎംആർഎല്ലിനെ ഉദ്ധരിച്ചുള്ള മാധ്യമവാർത്ത.

vachakam
vachakam
vachakam

എന്നാൽ എട്ട് മാസത്തിലധികമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും സിഎംപി പുതുക്കി നൽകിയിരുന്നില്ല. എന്നാൽ പുതുക്കിയ രേഖ നൽകിയെന്ന് കൊച്ചി മെട്രോ കമ്പനി ഒരു വിഭാഗം മാധ്യമവാർത്തകളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിലാണ് ട്രാൻസ്പോർട്ട് വകുപ്പ് വിശദീകരണം ചോദിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam