തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്നാക്കാനുള്ള ബിൽ രാഷ്ട്രപതിയുടെ റഫൻസ് അനുസരിച്ചുള്ള ബിൽ നിയമസഭ ഐക്യകണ്ഠേനെ പാസ്സാക്കി.
ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ ആണ് കേരള എന്നത് കേരളം എന്നായി മാറാൻ പോകുന്നത്.
2024 ജൂൺ 24 നാണ് കേരള എന്ന പേര് കേരളം എന്നാക്കാനുള്ള പ്രമേയം നിയമസഭ ആദ്യം പാസാക്കുന്നത്. സംസ്ഥാനം നിലവിൽ വന്നശേഷം ആദ്യമായാണ് പേര് മാറ്റം വരുന്നത്.
പാർലമെന്റ് പാസാക്കിയ ശേഷം കേന്ദ്രം വിജ്ഞാപനം ഇറക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് മാറ്റൽ യാഥാർത്ഥ്യമാകും. ഇതോടെ ഔദ്യോഗിക രേഖകളിൽ കേരള എന്നത് കേരളം എന്നായി മാറും.
ഇനം തിരിച്ചാണ് ബിൽ പാസാക്കിയത്. കരട് ബിൽ ഇനി ലോക്സഭയുടെ പരിഗണനക്ക് അയക്കും. ഭരണഘടനാ ഭേദഗതി ആവശ്യമുള്ളതിനാൽ പാർലമെന്റിൽ ഇരുസഭകളും പാസ്സാക്കിയാകും അന്തിമ അംഗീകാ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
