തൃശൂർ: പ്രിയങ്ക ഗാന്ധി എംപി യുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റി വഴിതടഞ്ഞ സംഭവത്തിൽ യുട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തശേഷം മലപ്പുറം വണ്ടൂരിൽനിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പ്രിയങ്ക സഞ്ചരിക്കുന്നതിനിടെ മണ്ണുത്തി ബൈപാസ് ജംക‍്ഷനിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം ഉണ്ടായത്.
പിന്നാലെ എളനാട് മാവുങ്കൽ അനീഷ് ഏബ്രഹാമിനെതിരെയാണു മണ്ണുത്തി പൊലീസ് കേസെടുത്തത്. ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തു. വാഹനവ്യൂഹത്തിലേക്കു മനഃപൂർവം കാർ ഇടിച്ചുകയറ്റി ജീവാപായം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണു കേസ്.
പൈലറ്റ് വാഹനം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാൾ വാഹനവ്യൂഹത്തിനു മുന്നിൽ കാർ നിർത്തുകയായിരുന്നു. മണ്ണുത്തി എസ്ഐ കെ.സി.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം മാറ്റാൻ ശ്രമിച്ചപ്പോൾ ഇയാൾ പൊലീസിനോടു തട്ടിക്കയറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്