ഇടുക്കിയില്‍ രണ്ടിടത്ത് വനം മന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി

FEBRUARY 4, 2025, 5:14 AM

കുട്ടിക്കാനം: ഇടുക്കിയില്‍ മന്ത്രി എ.കെ. ശശീന്ദ്രനു നേരെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് കൂട്ടിക്കാനത്തുവച്ച്‌ മന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി കരിങ്കൊടി കാണിച്ചത്.

വന്യമൃഗ ശല്യത്തില്‍ നടപടികളൊന്നും വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. റവന്യു വകുപ്പിന്‍റെ കീഴിലുള്ള ഭൂമി വനമാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്. ഇതില്‍നിന്ന് പിൻമാറണം എന്നത് അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

വനംവകുപ്പിന്‍റെ വിവിധ പരിപാടികള്‍ക്കായാണ് വനം മന്ത്രി ഇന്ന് ഇടുക്കി ജില്ലയില്‍ എത്തിയത്. ഇതിനിടെ രണ്ടിടത്തുവച്ച്‌ മന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam