തൃശൂരിൽ വീടിന്റെ തറ പൊളിച്ചപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ അസ്ഥികൂടം; കൊലപാതകമെന്ന് സംശയം

FEBRUARY 22, 2026, 10:05 PM

തൃശൂർ: എരുമപ്പെട്ടിയിൽ വീടിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടെ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. പുതുക്കിപ്പണിയുന്നതിനായി വീടിന്റെ തറ പൊളിച്ചപ്പോഴാണ് പായയിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. അതിന് മുകളിലൂടെ സിമന്റ് ഇടപ്പെട്ടിരുന്നതായും കണ്ടെത്തി.

വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അവശിഷ്ടങ്ങൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ഇത് ഏകദേശം 40 വയസ്സ് പ്രായമുള്ള സ്ത്രീയുടേതാണെന്നും അസ്ഥികൾക്ക് എട്ട് വർഷത്തോളം പഴക്കമുണ്ടെന്നും സ്ഥിരീകരിച്ചു. തലയോട്ടിയിൽ അടിയേറ്റ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകമെന്ന സംശയവും ശക്തമാവുന്നുണ്ട്. എന്നാൽ സംഭവം തെളിയിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ആണ് പൊലീസ് വിലയിരുത്തൽ.

അന്വേഷണത്തിൽ, അസ്ഥികൂടം കണ്ടെത്തിയ വീട്ടിൽ ഇതുവരെ ആറു കുടുംബങ്ങൾ വാടകയ്ക്ക് താമസിച്ചതായി വ്യക്തമായി. ഇവരിൽ അതിഥി തൊഴിലാളികളും കുന്നംകുളം സ്വദേശിയായ ഒരു മരംവെട്ട് തൊഴിലാളിയും ഉൾപ്പെടുന്നു. വീട്ടിൽ താമസിച്ചിരുന്നവരുമായി പൊലീസ് സംസാരിച്ചു. എന്നാൽ മരംവെട്ട് തൊഴിലാളിയെ നേരിട്ട് കണ്ടെത്താൻ സാധിച്ചില്ല. ബന്ധുക്കൾ നൽകിയ വിവരമനുസരിച്ച് ഇയാൾ കുഴഞ്ഞുവീണ് മരിച്ചതായാണ് അറിയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam