ഗര്‍ഭപാത്രം നീക്കം ചെയ്യാനെത്തിയ സ്ത്രീ മരിച്ചു; വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികത്സ പിഴവ് ആരോപിച്ചു ബന്ധുക്കള്‍

FEBRUARY 1, 2026, 9:40 PM

വടക്കാഞ്ചേരി: ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീ മരിച്ച സംഭവത്തിൽ  വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി കുടുംബം രംഗത്ത്. ജില്ലാ ആശുപത്രിയിൽ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കു വിധേയയായ എങ്കക്കാട് പള്ളത്ത് മുരളീധരന്റെ ഭാര്യ നിർമലയാണ് (52) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. 

നിർമലയെ ശസ്ത്രക്രിയയ്ക്കായി ഓട്ടുപാറയിലുള്ള ജില്ലാ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. മണിക്കൂറുകൾക്കുശേഷവും ബോധം വീണ്ടെടുക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം രാത്രി 11ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശനിയാഴ്ച ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടയിൽ രക്തസ്രാവം ഉണ്ടാവുകയും അതു വയറിൽ കട്ട പിടിക്കുകയും ചെയ്തതായി മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞുവെന്നാണു ബന്ധുക്കളുടെ പരാതി. ഇതു കണ്ടുപിടിക്കാൻ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കു കഴിഞ്ഞില്ലെന്നും ഈ അനാസ്ഥയാണു മരണകാരണം എന്നുമാണ് വീട്ടുകാരുടെ ആരോപണം. ഭർത്താവ് ജില്ലാ ആശുപത്രി അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam