പ്രഭാവതിയമ്മയെ ആദരിച്ച് മോട്ടോര്‍വാഹന വകുപ്പ്

FEBRUARY 13, 2026, 3:03 AM

ഫുട്പാത്തിലൂടെ ഇരുചക്രവാഹനവുമായെത്തിയ വ്യക്തിയെ തടഞ്ഞുനിർത്തി മാതൃകയായ പ്രഭാവതിയമ്മയെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ആക്ടീവയുമായെത്തിയ യാത്രക്കാരനെ പ്രഭാവതിയമ്മ ഫുട്പാത്തിൽ വച്ച് തടഞ്ഞത്. അമ്മയോട് തർക്കിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച യാത്രക്കാരനെ കാലുകൊണ്ട് തടഞ്ഞുനിർത്തിയാണ് ഇവർ മടക്കി അയച്ചത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയും വൻ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടത്.

പ്രഭാവതിയമ്മയെ ഉദ്യോഗസ്ഥർ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. "അമ്മ ചെയ്ത നല്ല പ്രവൃത്തിക്ക് ഞങ്ങളുടെ ഒരു ആദരം," എന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ, ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഇനിയുമുണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

എന്നാൽ, തൻ്റെ ഫോൺ വളരെ മോശമായതുകൊണ്ട് ചിത്രങ്ങളൊന്നും എടുത്തില്ലെന്നും, യാത്രക്കാരൻ വിനയത്തോടെയാണ് പെരുമാറിയതെന്നും പ്രഭാവതിയമ്മ വ്യക്തമാക്കി.

യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഇത്തരം ധീരമായ പ്രവർത്തികൾ തുടരണമെന്നും അമ്മയോട് പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam