കണ്ണൂർ: പണം നൽകാത്തതിൻറെ വിരോധത്തിൽ മാതാവിനെയും സഹോദരിയെയും വീട്ടിൽ കയറി ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി സ്വദേശി റസീനയെയാണ് ധർമടം പൊലീസ് പിടികൂടിയത്.
കൂളി ബസാറിലെ സഹോദരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയതിനാണ് കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകളിലെ പ്രതിയായ റസീനക്കെതിരായ പുതിയ കേസ് .
മദ്യപിച്ച് നടുറോഡിൽ ബഹളമുണ്ടാക്കിയതിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശിനിയായ റസീന.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെത്തിയ റസീന ഉമ്മയോട് പണം ചോദിച്ചു. നൽകാതിരുന്നപ്പോൾ മുടി പിടിച്ചുവലിച്ചു. തടയാനെത്തിയ സഹോദരിയെ തൂക്കുപാത്രം കൊണ്ട് അടിച്ചു. ചപ്പാത്തി പരത്തുന്ന പലക കൊണ്ട് അവരുടെ പതിനഞ്ചുകാരി മകളെ തല്ലി. മാർബിൾ കഷ്ണമെടുത്ത് വീടിൻറെ ജനൽ ചില്ലുകൾ തകർത്തു. കാറിൻറെ ഗ്ലാസും അടിച്ചുപൊളിച്ചു.
സഹോദരി ധർമടം പൊലീസിൽ വിളിച്ചു. പൊലീസ് സംഘമെത്തി. പിടികൂടാൻ ശ്രമിച്ച വനിതാ പൊലീസിനെ റസീന തളളി വീഴ്ത്തി. ബലം പ്രയോഗിച്ചാണ് ഇവരെ പിടികൂടിയത്. റസീനയുടെ അക്രമം ഇതാദ്യമല്ല. മാഹി പന്തക്കലിൽ 2022 നവംബറിൽ മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയിരുന്നു. അന്ന് നാട്ടുകാരെ അസഭ്യം പറയുകയും ചോദ്യം ചെയ്ത യുവാവിൻറെ ഫോൺ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി