ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി

MARCH 9, 2026, 9:19 PM

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി. തിങ്കളാഴ്ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽ ട്രെയിൻ നിർത്തിയിട്ടിരുന്നപ്പോഴാണ് സംഭവം.

കൈക്കുഞ്ഞുമായി ട്രെയിനിൽ കയറിയ യുവതി സഹയാത്രികന് സമീപം കുഞ്ഞിനെ ഇരുത്തി ശുചിമുറിയിലേക്ക് പോയിട്ട് മടങ്ങിയെത്തിയില്ല. പരിഭ്രാന്തനായ യുവാവ് കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി. കണ്ണൂർ - കോഴിക്കോട് - പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് സംഭവം. 

ട്രെയിനിൽ കയറിയ യുവതി കുട്ടിയെ ഏൽപ്പിച്ച് ശുചിമുറിയിലേക്ക് പോയെങ്കിലും പിന്നീട് കണ്ടില്ല. ട്രെയിൻ പാലക്കാടേക്ക് പുറപ്പെട്ടിട്ടും ഇവർ മടങ്ങിവരാത്തതിനെ തുടർന്ന് യുവാവ് ഇവരെ തിരഞ്ഞു.

vachakam
vachakam
vachakam

കുഞ്ഞ് കരയാനും തുടങ്ങി. ഒടുവിൽ ട്രെയിൻ ഫറോക്ക് എത്തിയപ്പോൾ യുവാവ് കുട്ടിയുമായി ഇറങ്ങി റെയിൽവേ പൊലീസ് കൈമാറി. ആർപിഎഫ് ആണ് ഫറോഖ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് യുവാവിന്റെ പരാതിയിൽ റെയിൽവേ പൊലീസ് കേസെടുത്തു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam