അടുത്ത തെരഞ്ഞെടുപ്പിൽ ജീവനോടെ ഉണ്ടെങ്കിൽ ഇനിയും മത്സരിക്കും:  യുട്യൂബർ 'ചെകുത്താൻ'

MARCH 29, 2026, 10:23 PM

തിരുവല്ല: അടുത്ത തെരഞ്ഞെടുപ്പിൽ ജീവനോടെ ഉണ്ടെങ്കിൽ ഇനിയും മത്സരിക്കുമെന്ന് തിരുവല്ലയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുട്യൂബർ ചെകുത്താൻ എന്ന അജു അലക്‌സ് പറഞ്ഞു.

ആരോടും മത്സരത്തിനല്ല. ഒരു സുതാര്യമായ ഭരണ സംവിധാനം നടപ്പിലാക്കാൻ ശ്രമിക്കുന്നു. അതിന് അധികാര പദവികൾ ആവശ്യമായത് കൊണ്ട്, അതിലേക്കു എത്താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.അദ്ദേഹം പറഞ്ഞു.

മത്സരിച്ച് അവിടെ എത്തി ഉദ്ദേശിച്ച കാര്യം നടത്താൻ ശ്രമിക്കുകയാണെന്ന് അജു അലക്സ് വ്യക്തമാക്കി.

vachakam
vachakam
vachakam

എന്നാൽ, ചിലർ ചോദിക്കുന്നു താൻ ശെരിക്കും മത്സരത്തിൽ ഉണ്ടോയെന്ന്. ബലൂൺ ആണ് ചിഹ്നം.അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അജു അലക്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോകൾ പോലെ തന്നെ വ്യത്യസ്തമാണ്.വളരെ ലളിതവും എന്നാൽ പഞ്ചിംഗുമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് അദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്. 'ദൈവങ്ങൾ കോടികൾ കാണും. ചെകുത്താൻ ഒന്നേയുള്ളൂ. ചെകുത്താന്റെ പേരിൽ യുദ്ധവും നടന്നിട്ടില്ല. അത് പോരെ അളിയാ...' എന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam