'പെരുന്നാളിന് ശേഷം പ്രചരണത്തിന് ഇറങ്ങും'; തിരൂരിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് വി. അബ്ദുറഹ്മാൻ

MARCH 19, 2026, 8:48 AM

മലപ്പുറം: തിരൂരിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് വി. അബ്ദുറഹ്മാൻ.പെരുന്നാളിന് ശേഷം പ്രചരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.തിരൂർ വികസനത്തിൽ പിന്നോട്ടാണെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, താനൂരിലായിരുന്നു അബ്ദുറഹ്മാനെ നേരത്തെ സ്ഥാനാർഥിയായി സിപിഎം പ്രഖ്യാപിച്ചത്.എന്നാൽ താനൂരിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അബ്ദുറഹ്മാൻ ജില്ലാ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല.തുടർന്ന് തിരൂരിൽ മത്സരിക്കാൻ അബ്ദുറഹ്മാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് മാറ്റം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam