വയനാട്: രണ്ട് സ്ഥലങ്ങളിലായി സംസ്കരിച്ച രാജമ്മയുടെ മൃതദേഹഭാഗങ്ങൾ ഒന്നിച്ച് സംസ്കരിച്ചു. വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലാണ് രാജമ്മ മരിച്ചത്.
രണ്ട് ഇടങ്ങളിലായി സംസ്കരിച്ച രാജമ്മയുടെ മൃതദേഹഭാഗങ്ങൾ ഒന്നിച്ച് സംസ്കരിക്കണമെന്ന മകൻറെ ആവശ്യപ്രകാരമായിരുന്നു നടപടി.
ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച രാജമ്മയുടെ മൃതദേഹ ഭാഗങ്ങൾ പുറത്തെടുത്ത് സംസ്കാരം നടത്തിയത്. രാജമ്മയുടെ ബന്ധുക്കളും പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അനിലിൻറെ കുടംബത്തിൽ നിന്ന് നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സഹോദരൻറെ രണ്ട് മക്കളും സഹോദരിയുടെ മകനും ഒപ്പം അമ്മയും മരിച്ചിരുന്നു.
മൃതദേഹങ്ങൾ കണ്ടെത്താൻ തന്നെ ദിവസങ്ങളോളം എടുത്തു. ദുരന്തം ഉണ്ടായ ഒന്നരമാസത്തിന് ശേഷമാണ് ഡിഎൻഎ പരിശോധനയിലൂടെ അമ്മ രാജമ്മയെ പുത്തുമലയിൽ രണ്ട് ഇടത്തായാണ് അടക്കിയതെന്ന് തിരിച്ചറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്