തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ്.പവന് 320 രൂപ കൂടിയതോടെ ഇന്നത്തെ നിരക്ക് 1,18,640 രൂപയാണ്. ഗ്രാമിന് 40 രൂപ കൂടി 14,830 രൂപയുമായി.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം എത്തി നിൽക്കുന്നത്.
സാധാരണക്കാരനെ കൊണ്ട് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് ഇപ്പോൾ സ്വർണത്തിന്റെ വില കൂടി കൊണ്ടിരിക്കുന്നത്. ജിഎസ്ടിയും, പണിക്കൂലിയും അടക്കം കൊടുക്കേണ്ടി വരുന്നതോടെ ഒരു പവൻ വാങ്ങണമെങ്കിൽ നൽകേണ്ടത് വലിയ തുക തന്നെ ആണ്.
ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ സങ്കീർണമായി തുടരുന്നത് ആണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ മാർക്കറ്റിലും സ്വർണവിലയിൽ നിരന്തര മാറ്റങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു. അതേസമയം, സ്വർണവിലയിൽ ഇനി വലിയ ഒരു ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. അന്താരാഷ്ട്ര മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങൾ രാജ്യാന്തര മാർക്കറ്റിൽ കാണാൻ കഴിയും. ഇത് ആണ് ഇന്ത്യൻ വിപണിയിലും പ്രകടമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
