അമ്പലപ്പുഴ തീരത്ത് വാതക കണ്ടെയ്നർ അടിഞ്ഞു:  വാൻ ഹയ് കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം

JUNE 16, 2025, 2:21 AM

ആലപ്പുഴ: അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 കപ്പലിൽ നിന്ന് കടലില്‍ പതിച്ച ടാങ്കർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞു. തീരത്തോട് ചേർന്ന് കടൽ ഭിത്തിക്കിടയിലാണ് ടാങ്കർ കുടുങ്ങിയത്. 

വിവരം അറിഞ്ഞതിനുപിന്നാലെ കടലിൽ വീഴുന്ന കപ്പലിലെ വസ്തുക്കൾ നീക്കുന്ന കമ്പനി അധികൃതർ സ്ഥലത്തെത്തി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. ടാങ്കർ ശൂന്യമാണെന്നാണ് കസ്റ്റംസിൽ നിന്ന് ലഭിച്ച പ്രാഥമികവിവരം. വിശദമായ പരിശോധനയ്ക്കു ശേഷമേ കൂടുതൽ ഇക്കാര്യത്തില്‍ വ്യക്തത വരൂ.  

vachakam
vachakam
vachakam

പുലർച്ചെ നാട്ടുകാരാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. ടാങ്കറിൽ ഗ്യാസോ മറ്റ് രാസ വസ്തുക്കളെന്തെങ്കിലും ഉണ്ടാകുമോ എന്നതായിരുന്നു ആശങ്ക. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam