തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ലോറിയില്‍ നിന്നും കല്ല് തെറിച്ച് വീണ് യുവാവ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ₹1 കോടി നഷ്ടപരിഹാരം നല്‍കി അദാനി പോർട്ട്. നഷ്ടപരിഹാരം കൈമാറിയതായി ജില്ലാ കളക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
2024 മാര്‍ച്ച് 19ന് വിഴിഞ്ഞം-ബാലരാമപുരം റോഡിലെ മുക്കോല പെട്രോള്‍ പമ്പിന് സമീപം ഉണ്ടായ അപകടത്തിലാണ് ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ അനന്തു മരിച്ചത്. ലോറി കുഴിയില്‍ വീണപ്പോള്‍ പാറ തെറിച്ച് മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ചിരുന്ന അനന്തുവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
സംഭവത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍, കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുടുംബത്തിന് കടബാധ്യതകളുണ്ടെന്നും അനന്തു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നുെന്നും ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് നഷ്ടപരിഹാരം അനുവദിച്ചത്.
കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പരമാവധി സഹായം നല്‍കാനും, അനന്തുവിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി. കേസ് നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ കേസ് അവസാനിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാൽപാറ ദുരന്തം: മർകസ് സംഘം മരണ വീടുകൾ സന്ദർശിച്ചു
മൂഴിക്കല്‍ കൊലപാതകം: കിണറ്റില്‍ കണ്ടെത്തിയ ഫോണുകള്‍ വഴിത്തിരിവാകുന്നു; ബന്ധുക്കളുടെ പങ്കിനെക്കുറിച്ച് സംശയം
'കെട്ടിട നിര്‍മാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി'; മന്ത്രി കെ രാജനെ
കെ സുധാകരന്റെ പരസ്യ പ്രസ്താവനയിൽ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചു