'നേരിട്ടുള്ള സംവാദത്തിനു തയാറാകുമെന്ന് കരുതി, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രിൽ ഇല്ല'; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വിഡി സതീശൻ

MARCH 31, 2026, 5:46 AM

കൊച്ചി: മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വിഡി സതീശൻ പറഞ്ഞു. നേരിട്ടുള്ള സംവാദത്തിനു മുഖ്യമന്ത്രി തയാറാകുമെന്നാണ് കരുതിയതെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രിൽ ഇല്ലെന്നും പറവൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, വയനാടിൽ പിരിച്ച പണത്തിന്‍റെ കണക്ക് കോൺഗ്രസ് പുറത്തുവിടും. കണക്കുനൽകേണ്ടത് മുഖ്യമന്ത്രിക്കല്ലെന്നും പണം തന്നവരെ കണക്ക് ബോധിപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. വയനാട്ടിലെ വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും സതീശൻ വ്യക്തമാക്കി.

ഇത്രയധികം കള്ളം പറഞ്ഞിട്ടുള്ള ഭരണാധികാരി കേരളത്തിൽ ഉണ്ടായിട്ടില്ല. എല്ലാവർഗീയ കക്ഷികളുമായും കൂട്ടുകെട്ടുണ്ടാക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

സ്വർണം കട്ടവർ എങ്ങനെ രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനും വിഡി സതീശൻ മറുപടി നൽകി. ശബരിമല സ്വർണ്ണം കട്ടവർ എങ്ങനെ മുഖ്യമന്ത്രിയുടെ ഒപ്പം ഫോട്ടോയെടുത്തുവെന്ന് ആദ്യം പറയട്ടെയെന്നായിരുന്നു സതീശന്റെ മറുപടി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam