രാഹുല്‍ പഠിച്ചത് ഷാഫി പറമ്പിലിന്റെ സ്‌കൂളില്‍; വി ശിവന്‍കുട്ടി

AUGUST 22, 2025, 12:38 AM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.

അഹങ്കാരത്തിനും ധിക്കാരത്തിനും കയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു.  

രാഹുൽമാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവച്ചേ പറ്റു. എം എൽ എ സ്ഥാനം രാജിവെക്കണമെന്നതാണ് മാന്യമായ സമീപനമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. 

vachakam
vachakam
vachakam

ഷാഫി പറമ്പിലിന്‍റെ സ്കൂളിൽ പഠിച്ചവരാണ് ഇവരൊക്കെ. വിഷയത്തിൽ പ്രതികരിക്കാതെ ഷാഫി ഒരക്ഷരം മിണ്ടാതെ പോയി. ഷാഫിയുടെ സ്കൂളിൽ പഠിച്ചതുകൊണ്ടാണ് ഷാഫി ഒന്നും മിണ്ടാത്തത്. ഷാഫിയാണ് ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്ററെ സംശയിക്കേണ്ടതുണ്ടോയെന്നും ശിവൻ കുട്ടി ചോദിച്ചു.

എടാ പിണറായി എന്ന് പ്രസംഗിച്ച ആളാണ്. ഇത്ര ബഹുമാനമില്ലാത്ത പ്രയോഗം ഞങ്ങളാരും ഉപയോഗിച്ചിട്ടില്ല. തരംതാണ നിലയിലുള്ള പ്രസംഗമാണ് നിയമസഭയിൽ നടത്തിയതെന്നും ശിവൻ കുട്ടി ചൂണ്ടിക്കാട്ടി. പെൺകുട്ടിക്കെതിരെ മോശം ഭാഷയിൽ പ്രതികരിച്ച പാലക്കാട് എം പിക്കെതിരെയും വിദ്യാഭ്യാസ മന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam