കൊച്ചി: കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഡോക്ടർ ഷഹനയുടെ വീട് സന്ദർശിച്ചു . ഷഹനയുടെ വിയോഗം വേദനാജനകമാണ്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കർശന ശിക്ഷ ഉറപ്പുവരുത്തണം. പൊലീസ് എല്ലായ്പോഴും കുറ്റവാളിയുടെ പക്ഷത്ത് ചേരുന്നു.
കുറ്റവാളികളെ സംരക്ഷിക്കാൻ ബാഹ്യ സ്വാധീനം ഉണ്ടാകുന്നുണ്ടോ? അപകടകരമായ സാഹചര്യമാണിതെന്ന് വി മുരളീധരൻ പറഞ്ഞു. പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വി മുരളീധരൻ പറഞ്ഞു.
കൂടിയ സ്ത്രീധനം, കുറഞ്ഞ സ്ത്രീധനം എന്നൊന്നില്ല. ഒരു തരത്തിലുള്ള സ്ത്രീധനവും ആരും ചോദിക്കാൻ പാടില്ല. അങ്ങനെയുണ്ടായാൽ അത് തടയാനുള്ള നിയമ സംവിധാനം ഉണ്ടാകണം. നിയമത്തിന്റെ അപര്യാപ്തത ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടണമെന്ന് വി മുരളീധരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്