തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയിയെ ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അംഗീകരിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഈ തീരുമാനം കൈക്കൊണ്ടത്.
വി. ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ മുൻ മന്ത്രി വി. ശിവൻകുട്ടിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാൻ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് ശിവൻകുട്ടി വിട്ടുനിന്നിരുന്നു.
ഇന്നലെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തിയത്. ഈ ചർച്ചയ്ക്കിടെയാണ് വി. ജോയിയെ തന്നെ ജില്ലാ സെക്രട്ടറിയായി നിയമിക്കണമെന്ന നിർദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചത്.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിച്ചതിനെ തുടർന്ന് വി. ജോയ് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് രാജ്യസഭാ എംപി എ.എ. റഹീമിനാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല പാർട്ടി ഏൽപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
