തിരുവനന്തപുരം: കേരളം വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെ പോകുമ്പോൾ വൈദ്യുതി പ്രതിസന്ധി ഈ മാസം പകുതിയോടെ പരിഹരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശൻ.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 400 മെഗാവാട്ട് വാങ്ങാനായി ഒപ്പിട്ട 25 വർഷത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി. 4.29 രൂപയ്ക്ക് പകരം ഇപ്പോൾ 10 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അതു വലിയ പ്രതിസന്ധിയായി.
വൈദ്യുതി ഉപയോഗം കൂടി. മഴ കുറഞ്ഞു. അണക്കെട്ടിൽ വെള്ളം കുറഞ്ഞതിനാൽ വൈദ്യുതി ഉൽപാദനവും കുറഞ്ഞു.
കൽക്കരി പ്രതിസന്ധി കാരണം വൈദ്യുതി കിട്ടാനില്ല. ജനങ്ങളുടെ മേൽ അധിക നിരക്ക് ഈടാക്കാതെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമമെന്നും ഈ മാസം പകുതിയോടെ പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
