മുൻ മാനേജർക്കെതിരെ മാനനഷ്ട കേസ് നൽകാൻ ഉണ്ണി മുകുന്ദൻ

MAY 31, 2025, 10:15 PM

കൊച്ചി : നടിമാർ പരാതി നൽകിയെന്ന നടൻ ഉണ്ണി മുകുന്ദന്റെ ആരോപണം നിഷേധിച്ച് മുൻ മാനേജർ വിപിൻകുമാർ. 

നടിമാർ തനിക്കെതിരെ നൽകിയെന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും, അമ്മയോ ഫെഫ്കയോ തന്നോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും വിപിൻ കുമാർ പറഞ്ഞു. അതിനിടെ മർദ്ദിച്ചെന്ന പരാതിയിൽ മുൻ മാനേജർക്കെതിരെ മാനനഷ്ട കേസ് നൽകാനാണ് ഉണ്ണി മുകുന്ദന്റെ നീക്കം.  

ഉണ്ണിമുകുന്ദന്റെ ആരോപണം അസംബന്ധമാണെന്നാണ് വിപിൻകുമാറിന്റെ പ്രതികരണം.താൻ മാപ്പ് പറഞ്ഞു എന്നത് അടിസ്ഥാനരഹിതമാണ്. മറ്റ് കാര്യങ്ങൾ നാളെ ഫെഫയ്ക്ക് മുന്നിൽ വിശദീകരിക്കും. 

vachakam
vachakam
vachakam

അതേസമയം മുൻ മനേജറെ മർദിച്ച കേസിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ ഇന്നലെ രംഗത്തുവന്നിരുന്നു. തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ ഉണ്ടാക്കിയെന്നും ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. ചൂടായി സംസാരിച്ചപ്പോൾ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞിരുന്നെന്ന് ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam