ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലെ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കേരളത്തിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രീണന രാഷ്ട്രീയത്തിനായി ജനങ്ങളുടെ താല്‍പര്യങ്ങള്‍ ഇല്ലാതാക്കരുത് . മുനമ്പത്ത് നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിന് അനുകൂലമായി ജനപ്രതിനിധികള്‍ വോട്ട് ചെയ്യണമെന്നായിരുന്നു കെസിബിസിയുടെ ആഹ്വാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്