ബജറ്റിൽ പ്രഖ്യാപിച്ച 'റെയർ എർത്ത് കോറിഡോർ'; ഗുണം ആർക്കൊക്കെ?

FEBRUARY 1, 2026, 2:25 AM

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ കേരളത്തിന് വളരെ നിരാശാജനകമാണ്. നിരവധി ആവശ്യങ്ങളുമായി കേന്ദ്രത്തെ സമീപിച്ചെങ്കിലും, പ്രഖ്യാപനത്തിൽ വലിയ നിരാശയാണ് ഉണ്ടായത്. മിനറൽ കോറിഡോറും കടലാമ വികസന പദ്ധതിയും മാത്രമാണ് കേരളത്തിന് അനുവദിച്ചത്. 

കേന്ദ്ര ബജറ്റിലെ ആദ്യ പ്രഖ്യാപനം കേരളത്തെ റെയർ എർത്ത് മൈനിംഗ് കോറിഡോറിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു. മിനറൽ മണൽ ഇടനാഴിയിൽ കേരളം, ഒഡീഷ, കേരളം, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ റെയർ എർത്ത് മൈനിംഗ് (മിനറൽ മണൽ ഖനനം) നായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ഖനനത്തിന്റെയും സംസ്കരണത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതി.

കേരള ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയാണ് റെയര്‍ എര്‍ത്ത് ആന്റ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷൻ പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖത്തു നിന്നും ചവറയേയും കൊച്ചിയേയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

ചവറ കെഎംഎംഎല്ലിനോട് ചേര്‍ന്ന് കേന്ദ്രം സ്ഥാപിക്കുമെന്നും, ഇതുവഴി രാജ്യത്തിലെ ഏറ്റവും വലിയ പെര്‍മനന്റ് മാഗ്നറ്റ് ഹബ്ബായി കേരളത്തിന് മാറാന്‍ കഴിയുമെന്നം ആയിരുന്നു ധനമന്ത്രി മുന്നോട്ടുവച്ച പദ്ധതി. കെഎംഎംഎല്‍, കെല്‍ട്രോണ്‍, എന്‍എഫ്ടിഡിസി എന്നീ സ്ഥാപനങ്ങളെ പങ്കാളികളാക്കി റെയര്‍ എര്‍ത്ത് ആന്റ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇതുവഴി 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴില്‍ അവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നതെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam