തിരൂരിൽ വീട് കത്തിനശിച്ചതിൽ വൻ ട്വിസ്റ്റ്

AUGUST 11, 2025, 11:29 PM

മലപ്പുറം: തിരൂരിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്‌. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട് പൂര്‍ണമായും കത്തിനശിച്ചത്. രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. തീ പടരുന്നത് കണ്ട പരിസരവാസികളും നാട്ടുകാരും തീയണക്കുകയായിരുന്നു.

തുടർന്ന് തിരൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി വെച്ച് വീട്ടുകാര്‍ പുറത്ത് പോയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അന്ന് വീട്ടുടമ പറഞ്ഞത്.  

vachakam
vachakam
vachakam

എന്നാൽ അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ തിരൂർ മുക്കിലപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.  

വീട്ടുപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, തുടങ്ങിയവയെല്ലാം തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam