കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലുള്ളത് 10,000 രൂപ. മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കുമായി ആകെ 1.05 കോടി രൂപയുടെ നിക്ഷേപം.
ഭാര്യ കമലയുടെ പക്കൽ 5000 രൂപയാണുള്ളത്. പിണറായി വിജയനു 43.35 ലക്ഷത്തിന്റെ നിക്ഷേപവും കമലയ്ക്ക് 60.58 ലക്ഷത്തിന്റെ നിക്ഷേപവുമാണുള്ളത്.
ധർമടം നിയമസഭാ മണ്ഡലത്തിൽ പിണറായി വിജയൻ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണു സ്വത്ത് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
പിണറായി വിജയന് 97.35 ലക്ഷത്തിന്റെയും ഭാര്യ കമലയ്ക്ക് 96.58 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കളുമുണ്ട്. പിണറായി വിജയന്റെ പേരിൽ 52 ലക്ഷത്തിന്റെ സ്വത്തും ഭാര്യയുടെ പേരിൽ 36 ലക്ഷത്തിന്റെ സ്വത്തുമാണുള്ളത്.
പിണറായി വിജയനു 78 സെന്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട്. ബാങ്ക് നിക്ഷേപം, ഓഹരി നിക്ഷേപം എന്നിവയിലായി പിണറായിക്ക് 45,35,620 രൂപയും ഭാര്യയ്ക്ക് 60,58,442 രൂപയുമുണ്ട്. മലയാളം കമ്മ്യൂണിക്കേഷനിൽ 10,000 രൂപയുടെയും 20,000 രൂപയുടെയും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പിണറായിക്ക് ഒരു ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് രണ്ട് ലക്ഷത്തിന്റെയും ഓഹരിയുണ്ട്.
കമലയ്ക്ക് 11.56 ലക്ഷത്തിന്റെ സ്വർണാഭരണമുണ്ട്. എസ്ബിഐ തലശ്ശേരി ബ്രാഞ്ചിൽ 5,13,847 രൂപയും പിണറായി സർവീസ് കോ ഓപറേറ്റീവ് ബാങ്കിൽ മൂന്ന് അക്കൗണ്ടുകളിലായി 6312 രൂപയും 1,81,822 രൂപയും 2000 രൂപയും വീതവും സെക്രട്ടേറിയറ്റ് സബ് ട്രഷറിയിൽ 37,11,039, രൂപയും നിക്ഷേപം ഉണ്ട്. പിണറായിയുടെ പേരിൽ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 2021 ലെ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ 51.95 ലക്ഷത്തിന്റെ സ്വത്തും ഭാര്യയുടെ പേരിൽ 35 ലക്ഷത്തിന്റെ സ്വത്തുമാണുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
