ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍

MARCH 29, 2024, 1:10 AM

കൊച്ചി: സകല ജനതയുടേയും പാപം ചുമലിലേന്തി ക്രിസ്തു കുരിശുമരണം വരിച്ചതിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഃഖ വെള്ളിയാണ് ആചരിക്കുന്നു. പള്ളികളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടാകും. മുഖ്യ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് രാവിലെ മുതല്‍ മല കയറ്റവും കുരിശിന്റെ വഴിയുമുണ്ട്.

വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ വ്യത്യസ്തമായ ആരാധന ക്രമമാണ് നിലനില്‍ക്കുന്നതെന്നതിനാല്‍ ഏറെ പ്രാധാന്യമുള്ള ദുഃഖ വെള്ളി ദിനത്തിലും പല തരത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും പ്രാര്‍ഥനകളും നടക്കാറുണ്ട്. എന്നാല്‍ കത്തോലിക്ക ദേവാലയങ്ങളില്‍ ദുഃഖ വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറില്ല. യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങള്‍ അനുസ്മരിച്ച് കൊണ്ടുള്ള കുരിശിന്റെ വഴി പ്രധാനമാണ്. പതിനാല് സ്ഥലങ്ങളായി തിരിച്ചാണ് കുരിശിന്റെ വഴി പൂര്‍ത്തിയാക്കുന്നത്. മലകയറ്റവും കുരിശാരാധനയുമാണ് മറ്റ് പ്രധാന ആചാരങ്ങള്‍.

കയ്പ് നീര് കൊടുക്കുന്ന പതിവും ഉണ്ട്. കുരിശില്‍ കിടക്കുമ്പോള്‍, തൊണ്ട വരണ്ടപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ച ക്രിസ്തുവിന് വിനാഗിരിയാണ് പടയാളികള്‍ വച്ചു നീട്ടിയത്. ഈ സംഭവത്തിന്റെ പ്രതീകമായാണ് കയ്പ് നീര് കുടിക്കല്‍. ദേവാലയങ്ങളില്‍ പ്രത്യേകം ഒരുക്കിയ നേര്‍ച്ച കഞ്ഞിയും ഉണ്ടാകാറുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam