എറണാകുളം: എറണാകുളത്ത് വാഹനാപകടത്തിൽ ഒരാള്‍ മരിച്ചതായി റിപ്പോർട്ട്. എറണാകുളം അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ട്രാവലര്‍ ഡ്രൈവര്‍ മരിച്ചത്.
പാലക്കാട് സ്വദേശി അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇവര്‍ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലി നായത്തോട് ജങ്ഷന് സമീപത്തെ വളവിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റു 18 സ്ത്രീകളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്