നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

NOVEMBER 28, 2025, 11:06 PM

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു.തമ്മനം സ്വദേശി മണികണ്ഠനാണ് ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്‌.

ഡിസംബർ 8ന് കേസിൽ അന്തിമ വിധി വരാനിരിക്കെയാണ് മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ തമ്മനം മെയ് ഫസ്റ്റ് റോഡിൽ മദ്യപിച്ച് ബഹളം വച്ച മണികണ്ഠനെ പാലാരിവട്ടം സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം വെളുപ്പിന് ഒരു മണിയോടെ ഇയാളെ വിട്ടയച്ചു.

രണ്ടു മണിയോടുകൂടിയാണ് മണികണ്ഠനെ സുഹൃത്തിന്റെ കൂടെ സ്റ്റേഷനിൽ നിന്നും വിട്ടത്. സ്റ്റേഷനിൽ നിന്നിറങ്ങിയ മണികണ്ഠൻ അടുത്തുള്ള കടയിൽ നിന്നും ബ്ലേഡ് വാങ്ങി കയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം മണികണ്ഠൻ വീട്ടിലേക്ക് മടങ്ങി.

vachakam
vachakam
vachakam


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)




 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam