തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനിരിക്കെ പുരുഷന്‍മാര്‍ക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യവുമായി മെന്‍സ് അസോസിയേഷന്‍ നേതാവ് രാഹുല്‍ ഈശ്വര്‍.
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കരുതെന്ന സമീപനമില്ല. പുരുഷന്കൂടി ഏതെങ്കിലും രീതിയില്‍ ആനൂകൂല്യങ്ങളും സൗജന്യങ്ങളും നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പുരുഷന് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന കാര്യത്തില്‍ പ്രതിഷേധവും വിഷമവും ഉണ്ട്. സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കിയാല്‍ ബസ് തടയണമെന്ന സമീപനമില്ല. അതൊക്കെ നിയമത്തോടും കെഎസ്ആര്‍ടിസിയോടും ഉള്ള അവഹേളനമാണ്. ബസ് തടയലിന് മെന്‍സ് കമ്മീഷന്റെ അടക്കം ആരുടെയും പിന്തുണയില്ല.തീവ്ര നിലപാടുകളിലേക്ക് ആരും പോകരുതെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
