കണ്ണൂർ: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. കൂട്ടായ നേതൃത്വം പ്രസിഡന്റിനെ സഹായിക്കുമെന്നും, പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലായെന്നും അദ്ദേഹം പ്രതികരിച്ചു.ഇതുവരെ തന്നോട് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രി ആകുമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ അഭിപ്രായം ആരാഞ്ഞ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംപിമാരെ വീണ്ടും മത്സരപ്പിച്ച് വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക് പോകേണ്ട അവസ്ഥയുണ്ടാകും, അത് സർക്കാരും പാർട്ടിക്കും മാത്രമല്ല ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അത് മാനിച്ചാണ് ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുത്തതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
