ഭരണവിരുദ്ധ വികാരം ഇല്ല ;നിലമ്പൂര്‍ തോല്‍വിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

JUNE 25, 2025, 7:19 AM

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരം അല്ലെന്ന വിലയിരുത്തലില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. 

20000ത്തോളം വോട്ട് പി വി അന്‍വര്‍ നേടുമെന്ന് മനസ്സിലാക്കാന്‍ പറ്റാത്തത് വീഴ്ചയാണ്.

വോട്ടെടുപ്പിന് ശേഷം താഴെത്തട്ടില്‍ നിന്ന് നല്‍കിയ കണക്ക് പൂര്‍ണ്ണമായും തെറ്റിയത് പിഴവാണ്. ഭൂരിപക്ഷം 10000ത്തിന് മുകളില്‍ പോയത് മുസ്ലിം ലീഗിന്‍റെ ശക്തികൊണ്ടാണ്. 

vachakam
vachakam
vachakam

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തല്‍. എന്നാല്‍ നിലമ്പൂരില്‍ സര്‍ക്കാരിന്‍റെ ഭരണം നേട്ടം വേണ്ടത്ര ജനങ്ങളില്‍ എത്തിയില്ലെന്ന വിലയിരുത്തല്‍ സെക്രട്ടറിയേറ്റിനുണ്ട്.

പരമ്പരാഗത യുഡിഎഫ് മണ്ഡലത്തില്‍ പരാജയപ്പെട്ടത് വലിയ തിരിച്ചടിയല്ല. പാര്‍ട്ടി വോട്ടില്‍ വിള്ളല്‍ വീഴാത്തത് ആശ്വാസകരമെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam