പുത്തൻവേലിക്കര മോളി വധക്കേസ്; പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

MARCH 8, 2026, 1:44 AM

കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിൽ അപ്പീലുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പ്രതി പരിമൾ സാഹുവിന്റെ വധശിക്ഷ കേരള ഹൈക്കോടതി റദ്ദാക്കി വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ ഹർജി സമർപ്പിച്ചത്.വിചാരണ കോടതി വധശിക്ഷ വിധിച്ച കേസിൽ ഇയാളെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

ഹൈക്കോടതി വിധിയിൽ അപകാതയുണ്ടെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ സി കെ ശശിയാണ് അപ്പീൽ സമർപ്പിച്ചത്. 

2018 മാര്‍ച്ച് 18-ന് രാത്രിയായിരുന്നു കൊലപാതകം നടന്നത്. ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളിയെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് കുറ്റപത്രത്തിൽ ആരോപിച്ചത്. പീഡന ശ്രമം ചെറുത്തപ്പോൾ വീട്ടമ്മയെ കഴുത്തില്‍ കുടുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam